കേരളത്തിൽ ആദ്യത്തെ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം ലൈഫ്‌ലൈനിൽ: കൂദാശ 11-ന്

Health Pathanamthitta

അടൂർ – ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യപരിചരണ രംഗത്ത് ലോകോത്തര സാങ്കേതികവിദ്യയുടെ മറ്റൊരു നാഴികക്കല്ലുമായി ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson Expert 22 (2026 Version) ലൈഫ്‌ലൈനിൽ പ്രവർത്തനസജ്ജമായി. കേരളത്തിൽ ഈ അത്യാധുനിക സംവിധാനം സ്ഥാപിച്ച ആദ്യത്തെ ആശുപത്രിയാണ് ലൈഫ്‌ലൈൻ.

പുതിയ സംവിധാനത്തിന്റെ കൂദാശ 2026 ആഗസ്റ്റ് 11-ന് രാവിലെ 11 മണിക്ക് ലൈഫ്‌ലൈനിൽ നടക്കും. യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

പുതിയ സംവിധാനത്തിന്റെ വരവോടെ ഫീറ്റൽ മെഡിസിൻ, ജനറ്റിക്സ്, റീപ്രൊഡക്ടീവ് മെഡിസിൻ, ഒബ്സ്ടട്രിക്സ് & ഗൈനക്കോളജി, നിയോനറ്റോളജി എന്നീ വിഭാഗങ്ങളിലെ സംയോജിത ചികിത്സാസേവനങ്ങൾ കൂടുതൽ ശക്തമാകും. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനിലയും വളർച്ചയും കൂടുതൽ സൂക്ഷ്മമായി വിലയിരുത്തുന്നതിനും സങ്കീർണമായ കേസുകളിൽ കൂടുതൽ കൃത്യമായ ചികിത്സാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഈ സാങ്കേതികവിദ്യ വിദഗ്ധർക്ക് സഹായകമാകും.

അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ പ്രധാന സവിശേഷത. വളരെ സൂക്ഷ്മമായ ശരീരഘടനകൾ പോലും വ്യക്തമായി കാണാൻ സഹായിക്കുന്ന 2D ഇമേജിംഗിനൊപ്പം 3D, 4D, കളർ ഡോപ്ലർ സംവിധാനങ്ങളും ഇതിലുണ്ട്. ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്കം, ഹൃദയം, മുഖം, നട്ടെല്ല് തുടങ്ങിയ അവയവങ്ങൾ കൂടുതൽ വിശദമായി വിലയിരുത്താൻ ഇതുവഴി സാധിക്കും. ഗർഭസ്ഥ ശിശുവിന്റെ ഹൃദയപരിശോധനയ്ക്കും രക്തയോട്ടം കൃത്യമായി വിലയിരുത്തുന്നതിനും സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകളും സംവിധാനത്തിലുണ്ട്.

ആദ്യ ത്രൈമാസ ഗർഭപരിശോധന, വിശദമായ ഫീറ്റൽ അനോമലി സ്കാൻ, ഫീറ്റൽ എക്കോകാർഡിയോഗ്രാഫി, ഹൈ റിസ്ക് പ്രഗ്നൻസി വിലയിരുത്തൽ തുടങ്ങിയവയ്ക്ക് ഈ ഉപകരണം പ്രത്യേകമായി പ്രയോജനപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനങ്ങൾ ചില അളവെടുപ്പുകളും പരിശോധനാ നടപടികളും കൂടുതൽ വേഗത്തിലും ഏകീകൃതമായും നടത്താൻ സഹായിക്കും.

“ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വന്തമാക്കുക എന്നതുമാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ കൂടുതൽ കൃത്യമായ രോഗനിർണയവും മികച്ച ചികിത്സാ തീരുമാനങ്ങളും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യഫലങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആത്യന്തികമായി, സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഒരു നിക്ഷേപമാണിത്,” ലൈഫ്‌ലൈൻ ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *