പ്രാദേശികഅവധി | സമ്പൂർണ്ണ മദ്യനിരോധനം
റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് നടക്കുന്നതിനാൽ ഈ വാർഡിന്റെ പരിധിക്കുള്ളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 12 ന് പ്രാദേശികഅവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി. (പിഎൻപി 3943/23)
സമ്പൂർണമദ്യനിരോധനം
റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 നു നടക്കുന്നതിനാൽ ഈ വാർഡിന്റെ പരിധിക്കുള്ളിൽ ഡിസംബർ 10 നു വൈകുന്നേരം ആറു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 12 നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണൽ ദിവസമായ 13 നും സമ്പൂർണമദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.
What do you feel about this post?
Like
Love
Happy
Haha
Sad

