ഡോ.ജോൺസൺ വാലയിൽ ഇടിക്കുള യുണൈറ്റഡ് നേഷൻസ് എസ്ഡിജിഎൻ അംഗം.

World Alappuzha

ന്യൂയോർക്ക് : കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ മനുഷ്യാവകാശ പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വാലയിൽ ഇടിക്കുള ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (സസ്റ്റെനെയിബിൾ ഡെവലപ്‌മെന്റ് ഗോൾസ് നെറ്റ്‌വർക്ക് – എസ് ഡി ജി എൻ ) അംബാസഡറായി നിയമിതനായി.

2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ് വിഷയങ്ങൾ ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ രാജ്യത്ത് പ്രചരിപ്പിക്കുകയും ജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുകയും ആണ് പദ്ധതി.

യുഎൻ എസ്.ഡി.ജി നെറ്റ്‌വർക്കിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് പ്രൊഫ. എഫ്രയിം സ്റ്റീഫൻ എസ്സിയൻ, ഇന്റർനാഷണൽ സെക്രട്ടറി അംബാസഡർ ഫെറാ ഡെലാൻസ് ലിനോട്ട് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അടുത്ത അഞ്ചു വർഷത്തേക്ക് ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ തെരെഞ്ഞെടുത്തത് . ലോകമെമ്പാടുമുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നവർക്ക് അംബാസഡർ പദവി നൽകുകയാണ് കമ്മിറ്റി യുടെ ലക്ഷ്യം.വിവിധ ലോക രാജ്യങ്ങളിൽ നിന്നും 42 പേർ അടങ്ങുന്ന അംബാസഡർമാർ ആണ് ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നത്.

യുഎൻ നിശ്ചയിച്ച 2030-ലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും മനുഷ്യാവകാശ- സുസ്ഥിര വികസന പ്രവർത്തനങ്ങളുമാണ് ഇദ്ദേഹത്തെ ഈ പദവിക്ക് അർഹനാക്കിയത്.

ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള 1986ൽ വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്.

പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ, ഡാനിയേൽ എന്നിവർ മക്കളുമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *