സിപിഐ നേതാവും മുൻ എംഎൽഎയും ആയിരുന്ന ആർ രാമചന്ദ്രൻ അന്തരിച്ചു

Kerala Kollam
Print Friendly, PDF & Email

കൊല്ലം – സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോ​ഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരിയമ്മയുടെയും രണ്ടാമത്തെ മകനായി ജനനം.

സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ എംഎൽഎ ആയിരുന്നു. മൃത​ദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *