സിപിഎം പഞ്ചായത്ത് മെമ്പർ തൂങ്ങിമരിച്ച നിലയിൽ

Kerala Palakkad
Print Friendly, PDF & Email

പാലക്കാട് – പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്ന കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സിപി മോനിഷിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 29 വയസായിരുന്നു. ബിബിഎ ബിരുദധാരിയായ സിപി മോനിഷ് പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്നു. വിവാഹിതനാണ്. രാഷ്ട്രീയം കൊണ്ടുണ്ടായ സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് മോനിഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പാലക്കാട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായ ഇവിടെ 2020 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മോനിഷ് പഞ്ചായത്തംഗമായി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *