അയ്യപ്പന്മാർ സഞ്ചരിസിച്ചിരുന്ന ബസ് മറിഞ്ഞു; ഒരു കുട്ടി അടക്കം 7പേർക്ക് പരിക്ക്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അയ്യപ്പന്മാർ സഞ്ചരിസിച്ചിരുന്ന ബസ് മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ 7പേർക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പുതുക്കടയ്ക്കുമിടയിലാണ് അപകടമുണ്ടായത്.. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഏഴുപേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്. ശബരിമലയിൽ ദർശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പ ഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 34 പേരാണ് ആകെയുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ 5.30നാണ് സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *