pathanamthitta – നമുക്ക് കിട്ടുന്ന വിവരം അനുസരിച്ചു ബസിന്റെ ജിപിഎസ് ജീവനക്കാർ തന്നെ കട്ട് ചെയ്തിട്ടിരിക്കുകയാണെന്നാണ് വിവരം . ജിപിഎസ് ഇല്ലാത്ത ബസിനു ഓടാനും കഴിയില്ല. കോതമംഗലത്താണ് ഇപ്പോൾ ബസ്സുള്ളത് എന്നാണറിയാൻ കഴിയുന്നത്. കെഎസ്ആർടിസി ജീവനക്കാർ അടക്കം റോബിൻ വരുന്നതും കാത്തിരുന്നത് വെറുതെയായി. റോഡിൽ നിന്ന് ആളെ വിളിച്ചു കയറ്റിക്കൊണ്ടു ഓടാൻ റോബിനല്ല ആർക്കു വിചാരിച്ചാലും കഴിയില്ല എന്നാണു മോട്ടോർ വാഹന വകുപ്പ് പറയുന്നത്, മൂന്നു തവണ പിടിക്കപ്പെട്ടാൽ ആ ബസ്സിന്റെ പെർമിറ്റ് തന്നെ റദ്ദാകുമെന്ന കാര്യവുമുണ്ട്. റോബിൻ ഇനി ഓടുമോ ? അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്.


