റാന്നി:- അദ്ധ്യയന വർഷമാരംഭിച്ചിട്ടും മുഴുവൻ പഠനോപകരണങ്ങളും ലഭിക്കാതിരുന്ന മൂഴിയാർ സർക്കാർ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി റാന്നി ഗുഡ് സമരിററൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി പ്രവർത്തകരെത്തി. ഒന്നര പതിറ്റാണ്ടായി സൊസൈറ്റി ശബരിമല വനമേഖലയിൽ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മൂഴിയാർ സായിപ്പൻകുഴി ആദിവാസി കോളനിയിലെ കുട്ടികളും, മൂഴിയാറിലെ കരാർ തൊഴിലാളികളുടേയും ജീവനക്കാരുടേയും മക്കളുമാണിവിടെ പഠിക്കുന്നത്.
പഠനോപകരണവിതരണം സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ ഉത്ഘാടനം ചെയ്തു.ഹെഡ്മാസ്ററർ ഏലിയാസ് സി.എസ്.അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സുനിൽ സണ്ണി, ജിൻസി മാത്യു, ഗുഡ് സമരിറ്റൻ സൊസൈറ്റി സെക്രട്ടറി ബേബി ജോൺ മണിമലേത്ത്, ബിന്നി ശാമുവേൽ തലക്കോട്ട്, രഞ്ജിത്ത് ജോസഫ് പ്രസംഗിച്ചു.


