ദുബായിലെ റോഡുകളിൽ നിറയെ വെള്ളം നിറഞ്ഞു

World
Print Friendly, PDF & Email

ദുബായ് – രാജ്യത്തെ എല്ലാ എമിറേറ്റുകളിലും കനത്ത മഴ. റോഡുകളിൽ വെളളം കെട്ടിക്കിടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് ദുബായ് ഉൾപ്പടെയുളള എമിറേറ്റുകളിൽ ശക്തമായ മഴ പെയ്ത് തുടങ്ങിയത്. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ദുബായിലെ ഡിഐപി, അൽ ബർഷ, നാദ് അൽ ഷെബ, സിലിക്കൺ ഓയാസീസ്, ഖിസൈസ്, ബിസിനസ് ബെ, ജുമൈറ വില്ലേജ് ഉൾപ്പടെയുളള സ്ഥലങ്ങളിൽ ശക്തമായ മഴപെയ്തു.ദുബായിൽ അബു ഹെയിൽ ഭാഗത്ത് കനത്ത പൊടിക്കാറ്റ് വീശി. മണിക്കൂറുകളോളം മഴ നീണ്ടുനിന്നു.

മഴ കനത്തതോടെ ഫോണുകളിൽ എസ് എം എസ് സന്ദേശമായി ദുബായ് പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്. ബീച്ചുകളിലും നിന്നും മിന്നൽ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നതായിരുന്നു മുന്നറിയിപ്പ്. റോഡുകളിൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അബുദബിയിലും ഫുജൈറയിലുംഷാർജയിലും ശക്തമായ മഴ പെയ്തു. രാജ്യത്ത് ഓറഞ്ച് യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. വെളളി, ശനി ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *