ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണവും നഗര കർഷകർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്സ് ഹാളിൽ നടന്ന ദിനാചരണം നഗരസഭ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇൻഫിൽട്രേഷൻ റിപ്പോർട്ട് നഗരസഭ ചെയർപേഴ്സൺ പ്രകാശനം ചെയ്തു. പന്തളം നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ സാബിത അധ്യക്ഷയായി. സൗജന്യ മണ്ണ് പരിശോധന കാമ്പയിന്റെ ഉദ്ഘാടനം സ്ഥിരം സമിതി ചെയർപേഴ്സൺ വി പ്രദീപ് നിർവഹിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വി ജസ്റ്റിൻ പദ്ധതി വിശദീകരിച്ചു. ജില്ലയിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയെ സംബന്ധിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ് അരുൺകുമാർ വിശദീകരിച്ചു. മണ്ണ് പരിവേഷണ ഓഫീസർ അർച്ചന ഉണ്ണികൃഷ്ണൻ മണ്ണ് ദിന പ്രതിജ്ഞ ചൊല്ലി.

മണ്ണ് ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് പന്തളം നഗരസഭാംഗം കെ ആർ വിജയകുമാർ സമ്മാനം വിതരണം ചെയ്തു. പന്തളം നഗരസഭയിലെ മികച്ച ജൈവകർഷകൻ ഉണ്ണികൃഷ്ണകുറുപ്പിനെയും മുതിർന്ന കർഷകൻ ചന്ദ്രൻ ഉണ്ണിത്താനെയും മികച്ച കർഷക കൂട്ടായ്മയേയും ആദരിച്ചു. കീടരോഗ നിയന്ത്രണം പച്ചക്കറി വിളകളിലും പഴവർഗങ്ങളിലും, മട്ടുപ്പാവ് കൃഷിയിലെ സൂക്ഷ്മ കണിക ജലസേചന രീതികളും നൂതന സാങ്കേതിക വിദ്യകളും എന്നീ വിഷയങ്ങളിൽ തിരുവല്ല എആർഎസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ് ആർ ബിൻസീന, അഗ്രികൾച്ചറൽ കൺസൾട്ടന്റ് വൈ അനീഷ് രാജ് എന്നിവർ ക്ലാസ് നയിച്ചു. പന്തളം നഗരസഭാംഗം കെ ബിജു, കെ ആർ രവി, മണ്ണ് പര്യവേഷണം ഓഫീസർ ബി ജെ സുൽഫി, പന്തളം നഗരസഭാംഗങ്ങൾ, കൃഷി ഓഫീസർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *