മെഴുവേലി – ഗ്രാമപഞ്ചായത്തിന് അനുവദിച്ച മൃഗാശുപത്രിക്കായി പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീൽ കർമ്മം 13 ആം വാർഡിൽ ബഹുമാനപ്പെട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിങ്കി ശ്രീധർ നിർവ്വഹിച്ചു. പഞ്ചായത്തിലെ 11 വാർഡുകളിലെ ജന പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖരും പങ്കെടുത്തു.




