ശബരിമല തീര്‍ഥാടനം: നവംബര്‍ 10ന് മുന്‍പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

Kerala Pathanamthitta

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഏഴംകുളം കൈപ്പട്ടൂർ റോഡിലെയും പത്തനംതിട്ട നഗരത്തിലെ റോഡ് നവീകരണപ്രവർത്തനവും എത്രയും വേഗം പൂർത്തിയാക്കണം. അബാൻ മേൽപാല നിർമ്മാണവുമായി ബന്ധപെട്ട് ഭൂഉടമസ്ഥരുടെ യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.

പുളിക്കീഴ് പൊലീസ് സ്റ്റേഷൻ നിർമാണത്തിന് ആവശ്യമായ തുക മുഴുവൻ ലഭ്യമാക്കണമെന്ന് വകുപ്പിനോട് നിർദേശിക്കുമെന്ന് അഡ്വ. മാത്യു ടി.തോമസ് എം എൽ എ പറഞ്ഞു. തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് സർവേ നടപടികൾ മുൻഗണന നൽകി പൂർത്തിയാക്കണമെന്നും  എം എൽ എ പറഞ്ഞു.
ഓമലൂർ ക്ഷേത്ര ജംഗ്ഷനിൽ പുറമ്പോക്ക് സ്ഥലത്തെ അനധികൃത കട നിർമാണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട റിംഗ് റോഡിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു പൊതുമരാമത്ത് നിരത്ത് , തഹസിൽദാർ, നഗരസഭ സംയുക്ത പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിൽ വിവിധ ഭാഷകളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്നു പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ആശ്രയിക്കുന്ന മണ്ണാറക്കുളഞ്ഞി  റോഡ് ഉൾപ്പെടെയുള്ള ശബരിമല അനുബന്ധ റോഡുകളുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ പറഞ്ഞു. ദിശാ ബോർഡ്, സുരക്ഷാ സംവിധാനം, മുന്നറിയിപ്പ് ബോർഡ്, റോഡരിക് ബലപ്പെടുത്തൽ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണം.

ജില്ലയിൽ നിന്ന് ലഭിച്ചിരിക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ്, ലീഗൽ ഗാർഡിയൻഷിപ്പ് സർഫിക്കറ്റുകളുടെ അപേക്ഷകളിൽ നടപടി സ്വീകരിക്കണം. ഭിന്നശേഷിയുള്ളവർക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ്  കിട്ടാത്തവർക്ക്  ലഭ്യക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയം പരിപാടി സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്‌  അവതരണം നടത്തി.

ജില്ലാ കളക്ടർ എ ഷിബു, എ ഡി എം ബി.രാധകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ് മായ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *