ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തിൽ ലൈഫ് ഗാർഡ് (3 ഒഴിവ്), സെക്യൂരിറ്റി ഗാർഡ് (2 ഒഴിവ്), ക്ലീനിംഗ് സ്റ്റാഫ് (2 ഒഴിവ്) , ഇൻഫർമേഷൻ സെന്റർ സ്റ്റാഫ് (ഒരു ഒഴിവ്) എന്നീ ജോലികൾക്ക് താത്കാലികമായി അഭിമുഖം നടത്തി നിയമനം നടത്തുന്നു. ബന്ധപ്പെട്ട ഫീൽഡിൽ പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന. താത്പര്യമുളളവർ സ്ഥിരതാമസ രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ രണ്ടിന് വൈകുന്നേരം നാലു വരെ. അഭിമുഖം നടത്തുന്ന തീയതി നവംബർ മൂന്നിന് രാവിലെ 11 ന്. ഫോൺ: 04734 260272.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

