പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ ആഹ്‌ളാദത്തോടൊപ്പം സി.പി.എമ്മിനെ വിമർശിച്ചും ട്രോളിയും യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെടുന്ന ബസിൽ നീല ട്രോളിബാഗ് കൊടുത്തയച്ചു കൊണ്ടാണ് പ്രതീകാത്മക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിനെയും വ്യക്തിപരമായി സ്ഥാനാർഥി രാഹുലിനെയും ആക്ഷേപിച്ചും അപമാനിച്ചും സി.പി.എം നടത്തിയ ഹീന പ്രചരണത്തിനുള്ള മറുപടിയാണ് പാലക്കാട്ടെ വലിയ വിജയമെന്നും സുരേഷ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ നാസർ തോണ്ടമണ്ണിൽ, മനോഷ് ഇലന്തൂർ, ലിനു മാത്യു മല്ലേത്ത്, കാർത്തിക് മുരിംഗമംഗലം, മാരി കണ്ണൻ, അജ്മൽ കരിം, മുഹമ്മദ് അർഫാൻ, അൻസൽ എസ് അമീർ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

