തിക്കുറിശ്ശിയുടെ ജന്മദിനാഘോഷവും, സാഹിത്യ പുരസ്‌കാര വിതരണവും

Kerala Special Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – തിക്കുറിശ്ശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 107 ആം ജന്മദിനാഘോഷവും 16 മാത്ത് സാഹിത്യ പുരസ്കാര വിതരണവും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർ മാൻ ബേബി മാത്യു സോമതീരം അധ്യക്ഷനായി.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജി എൻ പണിക്കർക്ക് അടൂർ ഗോപാലകൃഷ്ണൻ കൈമാറി രാധാകരൻ കറുകപ്പിള്ളിയുടെ അമ്മ മധുരം’ കവിതാസമാഹാരം ജോർജ് ഓണക്കൂർ പ്രകാശിപ്പിച്ചു.

എഴുമറ്റൂർ രാജരാജവർമ, സുദർശൻ കാർത്തിക പറമ്പിൽ, ഫൗണ്ടേഷൻ പ്രസിഡന്റ് ബി മോഹനചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി പൊഴിയൂർ, ടിഷറർ സുരേന്ദ്രൻ കുര്യാത്തി, ഡോ പ്രഭാകരൻ പയ്യാടക്കൻ, വാഴമുട്ടം ചന്ദ്രബാബു, ആറ്റുകാൽ ഓമനക്കുട്ടൻ, ശശി ഫോക്കസ്, രശ്മി ആർ ഊറ്ററ, ദിവ്യ വൈദേഹി എന്നിവർ സംസാരിച്ചു

@ അനീഷ് തേക്കുതോട്

Leave a Reply

Your email address will not be published. Required fields are marked *