92- മത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ (30.12.24) തുടക്കമാകും.

Kerala Kollam

നാളെ – 30 ന് രാവിലെ 7.30 ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പതാക ഉയർത്തും.

പത്തിന് സംസ്ഥാന തദ്ദേശസ്വയംഭരണ പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം ബി. രാജേഷ് തീർത്ഥാടനം ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും.

ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

അടൂർ പ്രകാശ് എം. പി., മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

അഡ്വ. വി. ജോയ് എം.എൽ.എ., വർക്കല മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, തീർത്ഥാടനകമ്മിറ്റി ചെയർമാൻ കെ. മുരളീധരൻ, ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതിഅംഗം കെ.ജി. ബാബുരാജൻ തുടങ്ങിയവർ പങ്കെടുക്കും.

തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും.

ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ നടത്തും.

11:30 ന് വിദ്യാഭ്യാസ സമ്മേളനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിക്കും.

നാരായണ ഗുരുകുലഅധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ ആദരിക്കും.

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് വിശിഷ്ടാതിഥിയായിരിക്കും. എസ് എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, മോൻസ് ജോസഫ് എം.എൽ.എ., എ.ഡി.ജി.പി. പി വിജയൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

സിനിമാ സംവിധായകൻ വേണു കുന്നപ്പിള്ളി, മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറ് സി. കെ. പത്മനാഭൻ, യു.എ.ഇ. സേവനം കോഡിനേറ്റർ അമ്പലത്തറ രാജൻ, അഡ്വ. ജി സുബോധൻ ഷാർജ ജി.ഡി.പി.എസ് പ്രസിഡൻറ് രാമകൃഷ്ണൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എ. പി. ജയൻ, ഡോ. അജയൻ പനയറ എന്നിവർ പ്രസംഗിക്കും.

ധർമ്മ സംഘംട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീർത്ഥ കൃതജ്ഞതയും പറയും.

2 മണിക്ക് നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.

ഐ.ഐ.എസ്.ടി ഡീൻ ഡോ. കുരുവിള ജോസഫ്, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ് നായർ, സി-ഡാക് അസോസിയേറ്റ് ഡയറക്ടർ ഡോ. കെ.ബി. സെന്തിൽകുമാർ, ബൈജു പാലക്കൽ എന്നിവർ സംസാരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സാമി ധർമ്മ ചൈതന്യ സ്വാഗതവും ശ്രീനാരായണഗുരു വിജ്ഞാനകോശം എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ കൃതജ്ഞതയും പറയും.

വൈകിട്ട് 5 ന് ശുചിത്വ ആരോഗ്യ ഉന്നതവിദ്യാഭ്യാസ സമ്മേളനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ശിവഗിരി മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ. എസ്. കെ. നിഷാദിനെ ആദരിക്കും. പത്മശ്രീ ഡോ. മാർത്താണ്ഡപിള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ. സിസതോമസ്, പ്രൊഫ. ഡോ. ചന്ദ്രദാസ് നാരായണ, ഡോ. ഹരികൃഷ്ണൻ, മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഗോപകുമാർ, ഡോ. എസ്.എസ്. ലാൽ, ഡോ. കെ. സുധാകരൻ എന്നിവർ പ്രസംഗിക്കും.

സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി പ്രബോധതീർത്ഥ കൃതജ്ഞതയും പറയും.

വൈകിട്ട് 7 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മല്ലികാസുകുമാരൻ നിർവ്വഹിക്കും.

തുടർന്ന് കലാപരിപാടികൾ അരങ്ങേറും.

ഈ മാസം 15 ന് തുടക്കം കുറിച്ച തീർത്ഥാടനകാല പരമ്പര ഇന്നലെ സമാപിച്ചിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *