ലെബനോനിൽ ഇസ്രയേൽ റോക്കറ്റാക്രമണം : റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു

World
Print Friendly, PDF & Email

ലബനോൻ: തെക്കൻ ലബനനിലേക്ക് ഇസ്രയേൽ വെള്ളിയാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ഇതേ ആക്രമണത്തിൽ ആറ് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ആയ ഇസ്സാം അബ്ദുല്ല ആണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ലബനോൻ അതിർത്തിയോട് ചേർന്നുള്ള അൽമ അൽ ഷാബിലേക്കാണ് മിസൈൽ ആക്രമണമുണ്ടായത്. റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമ പ്രവർത്തരായ തയിർ അൽ സുദാനി, മഹെർ നസെ, അൽ ജസീറ, ഏൻസ് ഫ്രാൻസ് പ്രെസ്സി എന്നിവയുടെ നാല് ജീവനക്കാർക്കാണ് പരിക്കേറ്റത്. അൽമ അൽ ഷാബി ഇസ്രയേലി സൈന്യവും ലെബനീസ് വിമത വിഭാഗമായ ഹിസ്ബുള്ളയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമാണ്. ലബനനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി മിസൈൽ ആക്രമണം തുടങ്ങിയതോടെയാണ് ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ തിരിച്ചടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *