നോർക്ക എൻ.ബി.എഫ്.സി പരിശീലനം സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ അടൂരിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസികൾക്കായി സർക്കാർ നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോർക്കാ റൂട്സ് ജനറൽ മാനേജർ അജിത് കോളശേരിയും പ്രവാസി ക്ഷേമനിധി ബോർഡ് മുഖേനയുളള സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബോർഡ് ഡയറക്ടർ ജോർജ് വർഗീസും വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 70 പ്രവാസി സംരംഭകരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
നോർക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികൾ, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം വിവിധതരം ലൈസൻസുകൾ, ജി.എസ്.ടി ,വിവിധ ബാങ്കുകൾ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സംരംഭക വായ്പകൾ എന്നിവ സംബന്ധിച്ചും പൊതു സംശയങ്ങൾക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി നൽകി. എൻഎഫ്ബിസി യുടെ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ബി.ഷറഫുദീൻ , മാനേജർ കെ.വി. സുരേഷ് എന്നിവർ ക്ലാസുകൾക്ക് നേത്യത്വം നൽകി .വ്യവസായ വാണിജ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കീഡ് ആണ് എൻഎഫ്ബിസി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *