സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര നിലം പൊത്തി: ഒഴിവായത് വൻദുരന്തം

Pathanamthitta

റാന്നി: വടശേരിക്കര പടയനിപ്പാറ കൊടുമുടിയിൽ പ്രവർത്തിക്കുന്ന കെ.വി.എൽ.പി സ്‌കൂളിന്റെ മേൽക്കൂര നിലം പൊത്തി. ക്ലാസ് മുറിയിൽ നിന്ന് കുട്ടികളെ മാറ്റിയതിന് പിന്നാലെയാണ് മേൽക്കൂര വീണതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇക്കാര്യം സ്‌കൂൾ അധികൃത നിഷേധിക്കുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഈ സമയം കുട്ടികൾ മുറികളിൽ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സ്‌കൂളിന്റെ കെട്ടിടം നിർജീവ അവസ്ഥയിലായതിനാൽ നേരത്തെ തന്നെ കുട്ടികളെ മറ്റ് ക്ലാസ് മുറികളിലേക്ക് മാറ്റിയിരുന്നുവെന്നാണ് അധികൃതർ പറയുന്നു. എന്നാൽ മേൽക്കൂര വീഴുന്നതിന് മുൻപ് രാവിലെയാണ് കുട്ടികളെ മുറികളിൽ നിന്നും മാറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്.

പലതവണ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് അധികാരപ്പെട്ടവരെ ധരിപ്പിച്ചതായും കൃത്യസമയത്ത് കെട്ടിടം പുനരുദ്ധാരണം നടത്താഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *