പത്തനംതിട്ടയിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം
*ഭാഷാ അദ്ധ്യാപകരെ ആവശ്യമുണ്ട്.
സംസ്ഥാന സാക്ഷരതാ മിഷനുകീഴിൽ പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തിൽ ബിരുദവും ഡി.ഇ.എൽ.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവർ അപേക്ഷകൾ ജൂൺ 15 ന് മുൻപ് ജില്ലാ സാക്ഷരതാമിഷൻ, മിനി സിവിൽ സ്റ്റേഷൻ, നാലാം നില, പത്തനംതിട്ട, പിൻ :689645 എന്ന വിലാസത്തിൽ അയക്കണം.
*അദ്ധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ തസ്തികകളിൽ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഒരോ താത്കാലിക ഒഴിവ്. യോഗ്യരായവർ ജൂൺ 11 ന് രാവിലെ 11 ന് അസൽ രേഖകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
*ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം
വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 15 ന് വൈകുന്നേരം അഞ്ചുവരെ. ഫോൺ : 6235659410. യോഗ്യത : എംബിബിഎസ്, മെഡിക്കൽ കൗൺസിൽ അംഗീകാരം ഉണ്ടായിരിക്കണം.
*ഡയറി പ്രൊമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ എല്ലാ ക്ഷീരവികസന യൂണിറ്റിലേയ്ക്കും തീറ്റപ്പുൽ കൃഷി വകസന പദ്ധതി പ്രകാരം ഡയറി പ്രൊമോട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. 10 മാസമാണ് പ്രവർത്തനകാലയളവ്. 8000 രൂപ പ്രതിമാസ ഇൻസെന്റീവ് ലഭിക്കും. യോഗ്യത : എസ്എൽസി, കമ്പ്യൂട്ടർ പരിചയം (അഭിലഷണീയം). പ്രായപരിധി 18-45. ഡയറി പ്രൊമോട്ടർമാരായി മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് ആ കാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അതാത് ബ്ലോക്ക് പരിധിയിലെ താമസക്കാർക്ക് ബന്ധപ്പെട്ട ക്ഷീരവികസ യൂണിറ്റിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14 പകൽ മൂന്നു വരെ. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജൂൺ 18 ന് രാവിലെ 11 നാണ് അഭിമുഖം. അപേക്ഷകർ വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 223711.


