പത്തനംതിട്ട: ആറന്മുളയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചുമത്തിയ യൂത്ത് കോണ്‍ഗ്രസ് അടയ്ക്കും. വിഷയത്തില്‍ ഇടപെട്ട അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ. തുക അടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയോട് അടക്കാന്‍ പ്രസിഡന്റ് നെജോ മെഴുവലിക്ക് നിര്‍ദ്ദേശം നല്‍കി. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് നെജോ. പ്രളയ ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനാണ് ആറന്മുളയില്‍ ഓഫ് റോഡ് വാഹനം എത്തിയത്. മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

