ദേശീയ പാത 66 ൽ ഇന്ന് രാവിലെ 11 മണി മുതൽ ഗതാഗത നിയന്ത്രണം

Kerala Kollam

കൊല്ലം: ഓച്ചിറ ഇരുപത്തെട്ടാം ഓണം മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് പകൽ 11 മണി മുതൽ ദേശീയ പാത 66ൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് തട്ടാരമ്പലം , മാവേലിക്കര – രണ്ടാം കുറ്റി – കറ്റാനം വഴി ചാരുംമൂട് എത്തി ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. കെ.എസ്.ആർ.ടി.സി ബസുകൾ കായംകുളത്തു നിന്നും കിഴക്കോട്ട് പോയി പൊലീസ് സ്റ്റേഷന് കിഴക്ക് വശത്ത് നിന്നും തിരിഞ്ഞ് വടക്കോട്ട് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം മാവേലിക്കര – രണ്ടാം കുറ്റി വഴി ചാരുംമൂട് എത്തി അവിടെ നിന്നും തെക്കോട്ട് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. കാറ് ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്നും കിഴക്കോട്ട് കെ പി റോഡ് വഴി കായംകുളം റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെത്തി വടക്കോട്ട് തിരിഞ്ഞ് റെയിൽവേ അണ്ടർ പാസേജ് വഴി ഒന്നാം കുറ്റിയിലെത്തി കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ, കടവ് പാലം വഴി തീരദേശ റോഡിൽ അഴീക്കൽ എത്തി അഴിക്കൽ പാലം വഴി കായംകുളം ഭാഗത്തേക്ക് പോകാവുന്നതാണ്.

തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ് ചെയ്‌സ്, കണ്ടെയ്‌നർ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ, കുണ്ടറ, കൊട്ടാരക്കര വഴി എംസി റോഡിൽ എത്തി എറണാകുളത്തിന് പോവുകയോ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരുകയോ ചെയ്യാവുന്നതാണ് എന്ന് കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *