കോഴഞ്ചേരി – തിരുവല്ല – പത്തനംതിട്ട സംസ്ഥാന പാതയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായിരുന്ന രണ്ടു പേർക്ക് ഗുരുതര പരുക്ക്. പുന്നക്കാട് ചക്കിട്ട പടി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ മല്ലപ്പുഴശ്ശേരി പുന്നക്കാട് പേരാത്രയിൽ രതീഷ് 28), യാത്രക്കാരനായ പുന്നക്കാട് കർത്തവ്യം കന്നടിയിൽ രാജേന്ദ്രന്റെ മകൻ രശ്മിൽ (29) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തെക്കേമലക്കും കോഴഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തിനും മദ്ധ്യേ ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ ആണ് അപകടം. ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് തെക്കേമല ഭാഗത്തു നിന്നും വന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിത വേഗത്തിൽ എത്തിയ ഓട്ടോ ഇടിക്കുക ആയിരുന്നു എന്ന് പറയുന്നു. ഇടിയുടെ ശക്തിയിൽ ഓട്ടോ പൂർണമായും തകർന്നു.
കോഴഞ്ചേരി പഞ്ചായത്ത് അംഗം സോണി കൊച്ചുതുണ്ടിയിൽ, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അംഗം ഷിബു കാഞ്ഞിക്കൽ തുടങ്ങിയവർ നാട്ടുകാർക്കും ആറന്മുള പോലീസിനൊപ്പം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

