ദുബായിലേക്ക് വരുകയായിരുന്ന വിമാനം അടിയന്തിരമായി ദമാമിൽ ലാൻഡ് ചെയ്തു

World
Print Friendly, PDF & Email

ദുബായ് – കെയ്‌റോയിൽ നിന്ന് ദുബായിലേക്ക് വരുകയായിരുന്ന വിമാനം ദമാമിൽ അടിയന്തിരമായി നിലത്തിറക്കി. ഈജിപ്ത് എയർ വിമാനമാണ് എമർജൻസി ലാൻഡ് ചെയതത്. ബോയിങ് 737-800 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.

സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ദമ്മാം എയർപോർട്ടിൽ അടിയന്തരമായി ഇറക്കുന്നതിന് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു. ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. ഈജിപ്ത് എയർ കെയ്റോയിൽ നിന്ന് ദമ്മാമിൽ അയച്ച മറ്റൊരു വിമാനത്തിൽ യാത്രക്കാരെ പിന്നീട് ദമ്മാമിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോയി. 120 യാത്രക്കാരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *