ദുബായ് – കഴിഞ്ഞ മൂന്നാഴ്ചയിൽ, ഏറ്റവും താഴ്ന്ന നിരക്കാണ് ദുബായ് മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വിപണി തുറന്നപ്പോൾ സ്വർണ്ണവിലയിൽ അര ദിർഹത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച രാവിലെ ഗ്രാമിന് 231.25 ദിർഹം എന്ന നിരക്കിലാണ് 24K വ്യാപാരം നടന്നത്. വെള്ളിയാഴ്ച രാത്രി അത് ഗ്രാമിന് 231.75 ദിർഹമായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് ഗ്രാമിന് യഥാക്രമം 22K, 21K, 18K എന്നിവ യഥാക്രമം 214.0 ദിർഹം, 207.25 ദിർഹം, 177.75 ദിർഹം നിരക്കിലാണ് ആരംഭിച്ചത്. യുഎഇ സമയം രാവിലെ 9.35 ഓടെ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,910.23 ഡോളറായി.. സ്വർണ്ണം വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് നല്ല സമയമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സീസൺ കാലം ആരംഭിക്കുന്നതിനു മുമ്പുള്ള ഈ സമയം എന്തുകൊണ്ടും നല്ലതാണെന്നു വിലയിരുത്തപ്പെടുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

