ബഹറിനിൽ പത്തനംതിട്ടക്കാരുടെ “ഒരുമ 2023” ഇന്ന്

Pathanamthitta World

മനാമ – പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 27 ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുന്ന “ഒരുമ 2023” ൽ Music Fest അവതരിപ്പിക്കുവാൻ എത്തിയ പ്രശസ്ത പിന്നണി ഗായകരും Zee TV സരിഗമ ജേതാക്കളുമായ ലിബിൻ സ്‌കറിയക്കും ശ്വേത അശോകിനും ബഹ്‌റൈൻ എയർ പോർട്ടിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകിയപ്പോൾ .

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിനിൽ “ഈസ്റ്റർ, ഈദ്, വിഷു”എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചു് ഇന്ന് ഏപ്രിൽ 27 ന് വൈകിട്ട് 5.30 പിഎം മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് “ഒരുമ 2023” എന്ന പേരിൽ വൈവിധ്യമാർന്ന വിവിധയിനം കലാപരിപാടികൾ നടത്തുന്നു. പ്രോഗ്രാമിൽ വിശിഷ്ടാഥിതി ആയി എത്തുന്നത് സുപരിചിതനായ പത്തനംതിട്ടയുടെ അഭിമാനമായ, നിരാലെമ്പർക്ക് കൈത്താങ്ങായ, ആലംബ ഹീനരുടെ അഭയ കേന്ദ്രമായ ഗാന്ധിഭവന്റെ ചെയർമാൻ Dr. പുനലൂർ സോമരാജൻ സർ ആണ്.

അതോടൊപ്പം തന്നെ zee tv സരിഗമപ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആസ്വാദകരുടെ മനം കവർന്ന യുവ സംഗീത പ്രതിഭകൾ ആയ ലിബിൻ സ്കറിയ, ശ്വേത അശോക് എന്നിവരും ആണ് കാണികളെ ഹരം കൊള്ളിക്കുന്ന ഒരു പിടി ഗാനങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്,കൂടാതെ മറ്റ് വിവിധയിനം കലാപരിപാടികളും അന്നേ ദിവസം വേദിയിൽ അരങ്ങേറുന്നത് ആണ്..
തികച്ചും വർണാഭമായ ഈ മ്യൂസിക്കൽ മെഗാ ഇവന്റ്🎼🎼🎼🎤🎤
കണ്ട് ആസ്വദിക്കാൻ ഏവരെയും സ്നേഹത്തോടെ ഇന്ത്യൻ ക്ലബ്ബ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു..

അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി,സെക്രട്ടറി സുഭാഷ് തോമസ്,ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, റോബിൻ ജോർജ്‌, ബിനു കോന്നി, വിനോജ്‌ മത്തായി, സുനു കുരുവിള, ലിജൊ ബാബു, വിനു കെ. എസ്, അജിത്, അജി ടി മാത്യു, ബിജൊ തോമസ്, അരുൺ കുമാർ, ബിജിൻ ശ്രീകുമാർ, ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ് തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് – ബോബി പുളിമൂട്ടിൽ (34367281) ജയേഷ് കുറുപ്പ് (39889317)

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *