ഫിലാഡൽഫിയ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂ ജേഴ്‌സി എഡിസണിലെ ഷെറാട്ടണിൽ വെച്ച് നടക്കും. ഈ കോണ്‍ഫറന്‍സിലേക്ക് ഫിലാഡല്‍ഫിയയിലെ മാദ്ധ്യമ സ്‌നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നതായി നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. വരുന്നവര്‍ക്കെല്ലാം തന്നെ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും കേരളത്തില്‍ നിന്നും ഇവിടെയുമുള്ള മുതിര്‍ന്നതും പ്രശസ്തരുമായ മാധ്യമ പ്രവര്‍ത്തകരോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തെ അതികായരുമായി സമയം പങ്കിടാനും അവരുമായി സംവാദത്തിലേര്‍പ്പെടാനുമുള്ള നോര്‍ത്തമേരിക്കയിലെ ഏക വേദി ആണ് ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സ് സമ്മേളന സ്ഥലം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേവരെ ഉണ്ടായിട്ടുള്ള സഹകരണം പോലെ ഈ വര്‍ഷവും അത് പ്രതീക്ഷിക്കുന്നതായും നാഷണല്‍ ജനറല്‍ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. വെറും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ന്യൂ ജേഴ്‌സിയിലെ എഡിസണിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്നും അദ്ദേഹം പറഞ്ഞു.


അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന്‍സിനു കേരളത്തില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീന്‍ ജെസ്മസ്, അബ്ജോത് വര്ഗീസ്, സുജയ പാര്‍വതി, കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരും ഒരേ വേദിയില്‍ പങ്കെടുക്കുന്നതാണ്. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരും എന്നും ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നാഷണല്‍ ട്രഷറര്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജി എബ്രഹാം കൂടാതെ അഡൈ്വസറി ബോര്‍ഡും, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്തില്‍ ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തിച്ചു വരുന്നു എന്നു നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു അറിയിച്ചു. സമ്മേളന മികവ് കൊണ്ട് ഖ്യാതി നേടിയ പ്രസ് ക്ലബ്ബിന്റെ സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ ടി.വി കലാകാരന്‍മാരുടെ എന്റര്‍ടൈന്‍മെന്റ് നൈറ്റ് ഒരുക്കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് @ സുമോദ് തോമസ് നെല്ലിക്കാല, IPCNA ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറി




