ഭൂ പതിവ് ഭേദഗതി ബിൽ അധ്വാന വർഗ്ഗത്തിന് ആശ്വാസം ; അഡ്വ.ജോബ് മൈക്കിൾ എംഎൽഎ

Pathanamthitta Politics

തിരുവല്ല: കാലഹരണപ്പെട്ട ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിലൂടെ അധ്വാന വർഗ്ഗത്തിന് ഇടതു സർക്കാർ കൈത്താങ്ങ് ആവുകയാണെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ജീവനോപാധിക്കായി നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നത് സാധാരണക്കാരന്റെ ജീവിത സാക്ഷാത്കാരമാണ്. ഇതിന് ധീരമായ ഇടപെടൽ നടത്തുവാൻ കേരള കോൺഗ്രസ് (എം )ന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി പ്രവർത്തന ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ് നിർവഹിച്ചു. ജില്ലയിലെ മികച്ച ഡ്രാഗൺ ഫ്രൂട്ട് കർഷകൻ കെ എസ് ആന്റണി,യുവ നോവലിസ്റ്റ് ജിൻസൺ സ്കറിയ, പ്രമുഖ വ്യവസായി മാത്യു എബ്രഹാം തെക്കുംമൂട്ടിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ,മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ എൻ എം രാജു, ഉന്നതധികാര സമിതി അംഗം റ്റി ഒ എബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ,പ്രൊഫ. ഡോ.വർഗീസ് പേരയിൽ, ജോർജ് എബ്രഹാം, അഡ്വ. മനോജ് മാത്യു, മായ അനിൽകുമാർ, രാജീവ് വഞ്ചിപ്പാലം,ഷെറി തോമസ്,സോമൻ താമരച്ചാലിൽ,ക്യാപ്റ്റൻ സി വി വർഗീസ്, കുര്യൻ മടക്കൽ, സജു മിഖായേൽ, ആലിച്ചൻ ആറൊന്നിൽ, ജോൺ വി തോമസ്, കെ പി രാജപ്പൻ, കരുൺ സക്കറിയ, തോമസ് മോഡി, ജേക്കബ് മാമൻ,ജോജി പി തോമസ്, റിന്റോ തോപ്പിൽ, പ്രസാദ് കൊച്ചുപാറക്കൽ, എ ജെ സൈമൺ, ജോയ് ആറ്റുമാലിൽ, എ ജി മധു, രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *