പത്തനംതിട്ട – അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റൺ എച്ച്‌ഐവി എയ്ഡ്‌സ് ബോധവൽക്കരണ മാരത്തൺ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ നാഷണൽ സർവീസ് സ്‌കീം എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്. ശ്രീലക്ഷ്മി, അക്‌സ റോയ് എന്നിവർ ഒന്നും രണ്ടും സ്ഥാനവും കോന്നി വിഎൻഎസ് കോളജിലെ എസ്. മെഹബുന്നിസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാതോലിക്കേറ്റ് കോളജിലെ ദീപക് മാത്യു വർഗീസ്, അഭിഷേക് ഹരി, എസ്. നിഖിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു. ഓഗസ്റ്റ് 11 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല യൂത്ത് ഫെസ്റ്റിൽ വിജയികൾക്ക് മത്സരിക്കാം.
ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. നിരൺ ബാബു, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, എൻഎസ്എസ് ജില്ലാ പ്രോഗാം കോർഡിനേറ്റർ രാജശ്രീ, കേരള അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, ജില്ലാ സെക്രട്ടറി എബ്രഹാം കെ ജോസഫ്, പരിശീലകൻ റെജിൻ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ എസ്. ശ്രീകുമാർ, ഡെപ്യൂട്ടി എഡ്യുക്കേഷൻ മീഡിയ ഓഫീസർ ബിജു ഫ്രാൻസിസ്, ബിസിസി കൺസൾട്ടന്റ് അജിത് തുടങ്ങിയവർ മാരത്തണിന് നേതൃത്വം നൽകി.

What do you feel about this post?
Like
Love
Happy
Haha
Sad

