ബിർകെൻഹെഡ് – യുകെയിലേക്ക് ജോലിക്കെന്നും പറഞ്ഞു കൊണ്ടുപോയ നേഴ്‌സുമാർ ജോലി ഇല്ലാതെ ആപ്പിൾ തോട്ടത്തിലും മറ്റും പുല്ലു പറിച്ചു ജീവിക്കുന്നു എന്ന വാർത്ത മനോരമ അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിക്കുന്നുണ്ടായിരുന്നു. എന്തായിരുന്നു ഇതിന്റെ വാസ്തവം ? ഈ വാർത്ത ആഘോഷിച്ചത് കൊണ്ട് യുകെയിലേക്കുള്ള നേഴ്‌സുമാരുടെ അവസരങ്ങളെ ബാധിക്കുമോ ? ഇപ്പോൾ ബിർകെൻഹെഡിൽ ഉള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ സിബി സാം തോട്ടത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ …
https://www.facebook.com/sibi.thottathil/posts/pfbid028GfPiXhYTPpabBJBoerns8nk7LME1K1yH8XGpNeSgyfWy9WGt71W8XR2b3jkMRgXl
#നാട്ടിലെ_നുണപ്രചരണം_കഴിഞ്ഞ്
#മനോരമ_യുകെയിലേക്ക് #കടന്നിരിക്കുകയാണ്…
കഴിഞ്ഞ രണ്ടു ദിവസമായി മഞ്ഞരമ നുണപ്രചരണങ്ങൾ ഓരോന്നായി അഴിച്ചുവിടുകയാണ്.
കഴിഞ്ഞ മൂന്നുവർഷമായി യുകെയിൽ നടക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെൻറ് തികച്ചും സൗജന്യമായി ഉള്ളതാണ്.
എയർ ടിക്കറ്റ് , ആദ്യ രണ്ടുമാസത്തെ താമസം , വിസ ഫീസ് സൗജന്യം അടക്കമുള്ള ഓഫറുകൾ നൽകിയാണ് യുകെ കേരളത്തിൽ നിന്നും നേഴ്സുമാരെ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്. യുകെയിൽ നേഴ്സുമാർക്ക് വിസ ലഭിക്കുവാൻ പണം കൊടുക്കേണ്ട സാഹചര്യം ഇല്ല , അതോടൊപ്പം വരുന്ന ദിവസം മുതൽ ഉള്ള സാലറിയും ലഭിച്ചു തുടങ്ങും.
ആദ്യ മാസങ്ങളിൽ ട്രെയിനിങ് ആണെങ്കിൽ പോലും സാലറി കൃത്യമായി ലഭിക്കും.
ഇവിടെ ജോലി ചെയ്യുന്നവരും പുതുതായി എത്തുന്നവരും തമ്മിൽ സാലറിയിൽ പോലും യാതൊരു വ്യത്യാസവുമില്ല. ഇതൊക്കെയാണ് യാഥാർത്ഥ്യം എന്നിരിക്കെ നേഴ്സുമാർ പട്ടിണിയിൽ എന്ന് മനോരമ നുണപ്രചരണം നടത്തുന്നത്.
ഈ വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന കെയർ വിസയിൽ വന്നവരെ കുറിച്ചുള്ളതാണ്. ആ മേഖലയിൽ ചൂഷണം നടക്കുന്നു എന്നത് വാസ്തവം ആണ്. പക്ഷേ ആ ജോലി ലഭിക്കുവാൻ ഒരു അടിസ്ഥാന വിദ്യാഭ്യാസവും വേണ്ട എന്നതാണ് വാസ്തവം. വൃദ്ധജനങ്ങളെ പരിപാലിക്കുക എന്നതാണ് അവരുടെ ജോലി. യുകെയിൽ നേഴ്സായി എത്തുവാനുള്ള അടിസ്ഥാന യോഗ്യത ഇല്ലാത്ത നേഴ്സുമാർ ആ ജോലിക്ക് എത്തുന്നുണ്ടെങ്കിലും, യുകെയിൽ നേഴ്സുമാർ പട്ടിണിയിൽ എന്ന വാർത്ത തികച്ചും അടിസ്ഥാന വിരുദ്ധമാണ്.
ഈ വാർത്ത വരും ദിവസങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ ഏറ്റുപിടിച്ചാൽ യുകെയിൽ സൗജന്യമായി നടക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ കേരളത്തിൽ പണം നൽകി നടത്തുന്നു എന്ന് പ്രചരിക്കപ്പെടും.
അതോടുകൂടി ഇപ്പോൾ നടക്കുന്ന സൗജന്യ റിക്രൂട്ട്മെൻറ് യുകെ നാഷണൽ ഹെൽത്ത് കെയർ സർവീസ് കേരളത്തിൽ നിന്നും അവസാനിപ്പിക്കുന്ന സാഹചര്യവും ഉണ്ടാവും.
മഞ്ഞരമ ചുരുക്കം പറഞ്ഞാൽ പുതുതായി സൗജന്യമായി ജോലി ലഭിക്കേണ്ട അനേകം നേഴ്സുമാരുടെ അവസരം ഇല്ലാതാക്കാനുള്ള വാർത്തയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.


