സമ്പൂർണ ശുചിത്വം പദ്ധതി : അവലോകന യോഗം പത്തനംതിട്ടയിൽ നടന്നു

Pathanamthitta

പത്തനംതിട്ട നഗരസഭയുടേയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റേയും സമ്പൂർണ ശുചിത്വ പദ്ധതി പൂർത്തീകരണപ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവലോകനയോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്നു. ഒന്നാം ഘട്ടം പൂർത്തികരിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിനെപ്പറ്റിയും വിവിധ പദ്ധതികളുടെ നിർവഹണത്തെപറ്റി യോഗത്തിൽ ചർച്ച ചെയ്തു.

ഹരിതകർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, മാലിന്യനിക്ഷേപം നടത്തുന്ന കേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിക്കുക, ശുചിത്വ സർവേ നടപടികൾ വേഗത്തിലാക്കുക, ശൗചാലയങ്ങൾ, ഗാർഹിക സോക്ക് പിറ്റ് എന്നിവയുടെ നിർമാണം പൂർത്തീകരിക്കുക തുടങ്ങിയവ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോർഡുകളും ബാനറുകളും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സ്ഥാപിക്കണമെന്നും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഇലന്തൂർ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തുന്നതിനായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും സെക്രട്ടറി കൺവീനറുമായി നിരീക്ഷണ സമിതി രൂപീകരിച്ചു. പത്തനംതിട്ട നഗരസഭയിൽ അധ്യക്ഷൻ നഗരസഭ ചെയർമാനും കൺവീനർ സെക്രട്ടറിയുമായിരിക്കും. സെപ്റ്റംബർ 15 ന് നിരീക്ഷണ പ്രവർത്തനം ആരംഭിക്കും. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
അവലോകന യോഗത്തിൽ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റമാരായ ജോൺസൺ വിളവിനാൽ, ജോർജ് തോമസ്, മേഴ്സി മാത്യു, റോയ് ഫിലിപ്പ്, മിനി സോമരാജൻ, കെ ആർ സന്തോഷ്, നവകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ അനിൽ കുമാർ, മേഴ്സി ശാമൂവേൽ, എം.കെ വാസു തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *