പമ്പ പാതയിൽ അട്ടതോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്ത് വെച്ചാണ് പുലർച്ചെ മൂന്നരയോടെ അപകടം നടന്നത്
പാലക്കാട് സ്വദേശികളായ 6 അംഗ സംഘം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്.കാറിൽ നിന്നും പുക ഉയർന്നതിനെതുടർന്നു പെട്ടെന്ന് അയ്യപ്പ ഭക്തർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കുകളില്ല. പമ്പ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിഞ്ഞതിനെ തുടർന്ന് വളരെ വേഗം ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർ ഫോഴ്‌സും പമ്പ പോലീസും ചേർന്ന് സ്ഥലത്ത് എത്തി തീ പൂർണമായും അണക്കുകയുമായിരുന്നു


