അബാന്‍ മേല്‍പ്പാലം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാല നിര്‍മാണപുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പാലത്തിന്റെ രണ്ടു സ്പാനുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരേ സമയം നാലു സ്പാനുകള്‍ ചെയ്യുവാനുള്ള സാമഗ്രികള്‍ നിര്‍മാണ സൈറ്റിലുണ്ട്. 90 ശതമാനം പൈലിങ്ങും തൂണുകളും പൂര്‍ത്തിയായി .

സര്‍വീസ് റോഡിനു വേണ്ടി 4 (1) നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഭൂ ഉടമകളില്‍ നിന്ന് മുന്‍കൂറായി സ്ഥലം ലഭ്യമാക്കാനുള്ള ചര്‍ച്ച ഉടന്‍ നടത്തും. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മറ്റുവാനുള്ള പണം കിഫ്ബിയില്‍ നിന്ന് രണ്ടു ദിവസത്തിനകം ലഭ്യമാകും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചുമതല. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്.

അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തോടെ പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമാവും. മേല്‍പ്പാലം ആരംഭിക്കുന്നത് പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെയാണ്.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഭൂരിപക്ഷം തൊഴിലാളികളും ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവധിക്ക് മടങ്ങി പോകാതെ ഇവിടെ തന്നെ തുടര്‍ന്ന തൊഴിലാളികളുമായി മന്ത്രി ദീപാവലി ആശംസ നേര്‍ന്നു മധുരം പങ്കു വെച്ചു.

കെ ആര്‍ എഫ് ബി അസി. എക്‌സി. എഞ്ചിനീയര്‍മാരായ അനൂപ് ജോയ് , ബിജി തോമസ് എന്നിവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *