പത്തനംതിട്ട: തലക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾക്ക് അഞ്ചുവർഷം കഠിനതടവും 31000 രൂപ വീതം പിഴയും. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കീഴ് വായ്പൂർ പൊലീസ് 2013-ൽ രജിസ്ട്രർ ചെയ്ത കേസിലാണ് വിധി. കല്ലുപ്പാറ സ്വദേശികളായ അഭിലാഷ്(36), അശോകൻ(32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പ്രതികളുടെ അയൽവാസിയായ 42 വയസ്സുള്ള ബിജുവാണ് മരിച്ചത്. പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റി ചികിത്സയിലിരിക്കെയാണ് ബിജു മരിച്ചത്. 2013 ഡിസംബർ 19-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികൾ മദ്യപിച്ച് റോഡിൽ അസഭ്യം പറഞ്ഞത് ബിജു ചോദ്യം ചെയ്തിരുന്നു. തുടർന്ന് പ്രതികൾ കമ്പി വടികൊണ്ട് ബിജുവിന്റെ തലയ്ക്കടിക്കുകയായിരുന്നു.


