നല്ല രീതിയിൽ ജിവിക്കുന്നവർക്കായി സ്വർഗ്ഗത്തിൽ ഹൂറിമാർ കാത്തിരിക്കുന്നെന്ന് !!

Trivandrum Politics

തിരുവനന്തപുരം: സ്വർഗ്ഗത്തിലുള്ള സുന്ദരികളായ ഹൂറിമാരിൽ ഭയങ്കര വിശ്വാസമുണ്ടെന്ന് ഇസ്ലാം മതപണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ നേതാവുമായ ഒ അബ്ദുള്ള പറഞ്ഞു . ഖുറാനിലൂടെ ദൈവം ഇസ്ളാമുകളോട് പറഞ്ഞത് മരണാനന്തരം മറ്റൊരു ജീവിതം ഉണ്ടെന്നാണ്. നല്ല രീതിയിൽ ജിവിച്ചാൽ എല്ലാർക്കും ഇഷ്ടം പോലെ സുന്ദരികളായ ഹൂറികളെ കിട്ടും. അങ്ങനെ വിശ്വസിച്ചാൽ എന്താ കുഴപ്പമെന്നും ഓ അബ്ദുള്ള ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ വാർക്കജയിൽ പങ്കെടുത്തു ചോദിച്ചു.

പുരുഷന്മാരുടെ കൺമുന്നിലൂടെ അതിസുന്ദരികളായ, മികച്ച ശരീരഘടനയുള്ള പെൺകുട്ടികൾ കടന്നു പോകുമ്പോൾ ദൃഷ്ടി താഴ്‌ത്തണമെന്നാണ് ഇസ്ലാമിക വിശ്വാസം പറയുന്നത്. ആ കുട്ടിയെ നോക്കരുത്, പിന്തുടരരുത്, മോശമായി പെരുമാറരുത്, ബലാൽസംഗം ചെയ്യരുത് എന്നാണ് ഖുർആൻ അനുശാസിക്കുന്നത്. അതു പോലെ ജീവിക്കുന്നവർക്ക് അതിന് പ്രതിഫലമായി സ്വർഗ്ഗത്തിൽ സുന്ദരിമാരായ ഹൂറിമാരെ കിട്ടും.

മുസ്ലീങ്ങൾ മാത്രമുള്ള ലക്ഷദ്വീപിൽ ഒരു പെൺകുട്ടിയേയും പിടിച്ച് കൊണ്ടു പോകുന്നില്ലല്ലോ , റേപ്പ് ചെയ്യുന്നുമില്ല. അവർ അവിടെ സുരക്ഷിതമായി നടക്കുകയാണ്. മുസ്ലീങ്ങൾ നൂറ് ശതമാനമുള്ള മറ്റ് സ്ഥലങ്ങളും ഇതേ പൊലെയാണെന്ന വിവാദ പരാമർശവും അദ്ദേഹം നടത്തി. ഞാൻ ജീവിതത്തിൽ വ്യഭിചരിച്ചിട്ടില്ല, ബലാത്സം​ഗം ചെയ്തിട്ടുമില്ല , അതിനുള്ള പ്രതിഫലം എനിക്ക് സ്വർഗ്ഗത്തിൽ ഹൂറികളിലൂടെ കിട്ടണ്ടേയെന്നും അബ്ദുള്ള ചോദിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *