പന്തളദേശം റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം സെപ്തംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ ചെളിത്തടത്തിൽ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് അസോസിയേഷൻ പ്രസിഡന്റ് എൻ വി രാധാക്യഷ്ണൻ നായർ പതാക ഉയർത്തും. തുടർന്ന് അത്തപ്പൂക്കള മത്സരം,കായിക മത്സരങ്ങൾ എന്നിവ നടക്കും. ഉച്ചക്ക് 12 മണി മുതൽ ഓണസദ്യ. 2 മണി മുതൽ അസോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പന്തളം നഗരസഭാ കൗൺസിലർമാരായ പന്തളം മഹേഷ്, രശ്മി രാജീവ് എന്നിവർ മുഖ്യാത്ഥിഥികളാവും. വിവിധ മത്സരങ്ങളുടെ സമ്മാനദാനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും.


