കല്ലേലിക്കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനിയും

Kerala Pathanamthitta

കോന്നി : പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ നടന്നു.

ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തിൽ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകൾക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവ് ഊട്ടും ,വാവ് ബലികർമ്മവും പിതൃ പൂജയും നടന്നു .

പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കൾ എള്ളും പൂവും സമർപിച്ചു കൊണ്ട് പിണ്ട ദർപ്പണം ചെയ്തു . അനേകായിരം വ്രത നിഷ്ടക്കാർ കർക്കിടക വാവ് ദിനത്തിൽ കല്ലേലി കാവിൽ എത്തി വഴിപാടുകൾ സമർപ്പിച്ചു . അച്ചൻകോവിൽ നദിയിൽ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കർമ്മം പൂർത്തിയാക്കി . . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയിൽ വാവ് ബലി പൂജകൾ നടന്നു.

ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ തുടർന്ന് കർക്കടക വാവ് ബലി കർമ്മങ്ങൾക്ക് തുടക്കം കുറിച്ച് കളരി ആശാൻമാർക്കും ഗുരുക്കൻമാർക്കും പിതൃക്കൾക്കും പർണ്ണ ശാലയിൽ വിശേഷാൽ പൂജകൾ നടത്തി . തുടർന്ന് കർക്കടക വാവ് ബലി കർമ്മവും അച്ചൻ കോവിൽ നദിയിൽ സ്നാനവും നടന്നു.പൂജകൾക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *