പോഷകാഹര പ്രദർശനവും മത്സരവും

Pathanamthitta

തിരുവല്ല – മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ നെസ്‌ലെ കൊച്ചി ടീം പോഷക വാരാചരണത്തിന്റെ ഭാഗമായി മൂലംകുഴി ലോറെട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ വെച്ച് പോഷകാഹര പ്രദർശനവും മത്സരവും നടത്തി. പരിപാടിയിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. പരിപാടി ഉദ്ഘാടനം JPHN ശ്രീമതി കവിത പ്രദീഷ് നടത്തി , സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി പ്രിയദർശിനി എം അധ്യക്ഷത വഹിച്ചു , ആശംസ അറിയിച്ച് മാജിക് ബസ്സ് പ്രോഗ്രാം മാനേജർ അനുജ വി എസ്, JPHN സുജിത എസ്, ആശ വർക്കർ സോജി ജൂഡ്, മാജിക്‌ ബസ് ഇന്ത്യൻ ഫൗണ്ടേഷൻ സീനിയർ ട്രെയിനിംഗ് കം മോണിറ്ററിങ് ഓഫീസർ രഹന നാസർ എന്നിവർ സംസാരിച്ചു . മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും പ്രോത്സാഹനവും നൽകി . മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ യൂത്ത് മെന്റർ നസ്റിൻ ടി എ നന്ദി പറഞ്ഞു , സ്കൂളിലെ അധ്യാപകരായ ശ്രീമതി മാലു, ശ്രീ മെൽസൻ , മാജിക്‌ ബസ് യൂത്ത് മെൻ്റർമാരായ വസീം, ഷാനിമോൾ, നസ്റിൻ, റിയ, ജെഫിൻ, ഹിജാസ്, ഫാസിൽ, ശബാന, സജ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *