ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനമാകുമ്പോൾ.. !!

India Sports
Print Friendly, PDF & Email

ന്യൂഡൽഹി: ഗുസ്തി, കൃഷി, സൈനിക ജീവിതം ഒക്കെ നെഞ്ചിലേറ്റിയ ഹരിയാനക്കാർ . നീരജ് ചോപ്രയും ഗുസ്തിക്കാരനാകുമെന്നാണ് സ്വപ്നം കണ്ടിരുന്നത്. എന്നാൽ, സംഭവിച്ചത് മറിച്ചാണ്, ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ നിന്നും ആദ്യ സ്വർണ്ണമെഡൽ സമ്മാനിച്ച നീരജ് ചോപ്ര ഇപ്പോൾ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണ മെഡിൽ നേടിയതിലൂടെ രാജ്യത്തിന്റെ അഭിമാനമായി. 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്.

ഹരിയാനയിലെ പാനിപ്പത്തിലെ കൂട്ടുകുടുംബത്തിൽ വളർന്ന നീരജ് വലിയ കടുംബത്തിലെ അംഗമായിരുന്നു. ഭക്ഷണപ്രിയനായ ചോപ്ര മധുര പലാഹരങ്ങൾ തിന്ന് നല്ല തടിയനായി മാറിയിരുന്നു. ഈ തടിയെ കൂട്ടുകാർ കളിയാക്കി തുടങ്ങിയപ്പോൾ തടി കുറയ്ക്കാൻ ലക്ഷ്യമിട്ട നീരജ് ചോപ്ര പിന്നീട് പോയത് ജിമ്മിലേക്കാണ്. ജിമ്മലേക്ക് പോയിരുന്നത് ശിവാജി സ്റ്റേഡിയം വഴിക്കായിരുന്നു. ഈ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് കണ്ടതോടെ ഈ കായിക ഇനത്തോട് നീരജിനും ഇഷ്ടമായി.

സ്റ്റേഡിയത്തിൽ ജാവലിൻ പരിശീലിക്കാൻ തുടങ്ങിയത് ഒറ്റക്കായിരുന്നു. ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ജാവലിൻ ത്രോയിൽ താൽപ്പര്യം അറിയിച്ചതോടെ കൂടുതൽ പരിശീലനങ്ങളിലേക്ക് കടന്നു നീരജ്. 14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്‌സറിയിലെത്തി അവിടെ നിന്നാണ് പരിശീലനം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കുകൾ പതിവായി തുടങ്ങിയ കാലത്ത് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജാവലിൻ ത്രോയിലെ ഈ മിന്നും താരത്തിന്.

Leave a Reply

Your email address will not be published. Required fields are marked *