സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പഴം,പച്ചക്കറി ജില്ലാ തല ഓണവിപണി ഓണം സമൃദ്ധി 2023 ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.അടൂര്‍ ഗവ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് ബാങ്ക് മന്ദിരത്തില്‍ നടക്കുന്ന ജില്ലാതല ഓണവിപണി അടൂര്‍ നഗരസഭ കൃഷിഭവനിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഓണവിപണിയില്‍ കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം കൂടിയ നിരക്കില്‍ സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു .ആര്‍ ഉണ്ണികൃഷ്ണപിള്ള, അരുണ്‍ കെ എസ് മണ്ണടി, കുറുമ്പകര രാമകൃഷ്ണന്‍, രാജി ചെറിയാന്‍, ഗീത അലക്‌സാണ്ടര്‍, റോഷന്‍ ജോര്‍ജ്, ജോജി, മേരി അലക്‌സ്, ബിനു, കലാനിലയം രാമചന്ദ്രന്‍, കൃഷി ഓഫീസര്‍ ഷിബിന്‍,ചെറുകിട വ്യവസായ സംരംഭകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

