പെരുമ്പാവൂർ : വല്ലം കവലയിലാണ് രാവിലെ ഈ അപകടം നടന്നത്. ടിപ്പർ ഡോക്ടർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. ഈസ്റ്റ് ഒക്കലിലെ ആയുർവേദ ഡോക്റ്റർ ആയിരുന്ന കാഞ്ഞൂർ പാറപ്പുറം ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ക്രിസ്റ്റി ജോസഫ് (45) ആണ് മരിച്ചത്. രണ്ട് വർഷമായി ആയുർവേദ ഡോക്റ്ററായി ഈസ്റ്റക്കലിൽ ജോലി നോക്കുന്നു. ഡോക്ടറുടെ പിതാവുമൊത്ത് വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് സ്‌കൂട്ടറിൽ പോകവെയാണ് അപകടം നടന്നത്. വല്ലം – കാഞ്ഞൂർ പുതിയ പാലം വഴി വന്ന് ചൂണ്ടി പള്ളി ഈസ്റ്റ് ഒക്കൽ റോഡിലേക്ക് തിരിയവെ പിറകിൽ ബ്ലോക്കിൽ കിടന്ന ടിപ്പറിന്റെ ഡ്രൈവർ ഇരുചക്ര വാഹനത്തെ കാണാതെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ടയറിനടിയിൽ പെട്ട് ഡോക്ടർ തൽക്ഷണം മരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

