തുമ്പമൺ: നവ സമൂഹ സൃഷ്ടിക്കുവേണ്ടി യുവജനങ്ങൾ പോരാടാൻ രംഗത്ത് ഇറങ്ങണമെന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ ആഹ്വാനം ചെയ്തു. സാമൂഹിക തിന്മകൾക്കെതിരെ.ബോധവത്കരണം നടത്താനും, നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക സമൂഹമായി യുവജനങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
വൈ എം സി എ പത്തനംതിട്ട സബ് റീജിയൺ എക്യൂമിനിക്കൽ ബോർഡ് നടത്തിയ എക്യൂമിനിക്കൽ അസംബ്ലിയും ലോക വനിതാദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ക്ലീമിസ്.ബാവ.
വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ വിൻറെ അദ്ധ്യക്ഷതയിൽ ദേശീയ പ്രസിഡൻ്റ് വിൻസെൻ്റ് ജോർജ് മുഖ്യാതിഥിയായിരുന്നു..വനിതാദിന സന്ദേശം സർവ്വവിജ്ഞാനകോശം ഡയറക്ടർ.ഡോ മ്യൂസ് മേരി ജോർജ് നടത്തി.
ജോസ് ജി ഉമ്മൻ, എൻ ടീ ജേക്കബ്, ഫാ ഷൈജു കുര്യൻ, ഷിബു കെ എബ്രഹാം, ടീ എസ് തോമസ്, കെ വി തോമസ്, ഈ കെ രാജൻ, വി ടീ ഡേവിഡ്,വർഗീസ് ജി കുരുവിള എന്നിവർ പ്രസംഗിച്ചു.
വനിതാദിനചരണത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗം, കേരളത്തിലെ ആദ്യത്തെ വനിതാ സബ് റീജണൽ ചെയർപേഴ്സൺ കൂടിയായ സ്റ്റെല്ല തോമസിനെയും, വനിത ഫോറം യൂണിറ്റുകളായ തുമ്പമൺ, നന്നുവക്കാട്,.ഓമല്ലൂർ, നന്നുവക്കാട് നോർത്ത്, എന്നി യൂണിറ്റുകൾ ജോർജ് വില്യംസ് അവാർഡ് നൽകി ആദരിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം –
വൈ എം സി എ എക്യൂമെനിക്കൽ അസംബ്ലി തുമ്പമണ്ണിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു. ഷിബു കെ എബ്രഹാം, ഫാ ഷൈജു കുര്യൻ, ജോസ് ജി ഉമ്മൻ,. ലെബി ഫിലിപ് മാത്യൂ, ഡോ മ്യൂസ് മേരി ജോർജ്, വർഗീസ് ജി കുരുവിള , വിൻസെൻ്റ് ജോർജ്, എൻ ടീ ജേക്കബ്, ടീ എസ് തോമസ്, വി ടീ ഡേവിഡ്, കെ വി തോമസ് എന്നിവർ സമീപം
What do you feel about this post?
Like
Love
Happy
Haha
Sad

