Konni – ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന വീട് വാടകക്കെടുത്ത് കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മൻസിൽ അനസ് (അനീഷ് -38) ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.
അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ ബുക്ക് പ്രിന്റിംഗ് എന്ന വ്യാജേന കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചെന്ന വാടക വീട്ടുടമയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്
ഒരുവർഷത്തോളം ഇവിടെ താമസിച്ച് 2000, 500, 100 നോട്ടുകളുടെ കോപ്പിയെടുത്ത് എ ഫോർ വലിപ്പത്തിലുള്ള പേപ്പറിൽ പ്രിന്റ് എടുത്താണ് കള്ളനോട്ടുകൾ തയ്യാറാക്കിയിരുന്നത്. കത്തിച്ച നിലയിലുള്ള കള്ളനോട്ടുകളുടെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുടമ പൊലീസിൽ പരാതി നൽകി.ഇക്കാര്യം അറിഞ്ഞ് സ്ഥലത്തുനിന്നും മുങ്ങിയ അനസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നും ഡിക്ടറ്റീവ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

