റാന്നി – രാജ്യത്ത് വിവിധ ഇടങ്ങളിൽ മതപരിവർത്തനത്തിന്റെ പേരിൽ ദലിത് ക്രൈസ്തവർ ആക്രമിക്കപ്പെടുകയും, അറസ്റ്റ് ചെയ്യപ്പെടുകയും
ചെയ്യുന്ന സാഹചര്യത്തിൽ ദളിത് ക്രൈസ്തവരുടെ നാമമാത്ര സംവരണം പോലും നിർത്തലാക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കന്യാസ്ത്രീകളെ ആക്രമിച്ചപ്പോൾ ഇടപെട്ട അതെ താല്പര്യത്തോടെ ഇന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളിൽ കള്ള ക്കേസുകൾ ചുമത്തി ജയിലിൽ അടച്ച മിഷനറിമാരായ ദളിത് ക്രൈസ്തവരുടെ കാര്യത്തിലും മുഖ്യ ധാര രാഷ്ട്രീയ പാർട്ടികൾ ഇടപെടണം എന്നും പ്രസിഡൻഷ്യൽ ഉത്തരവ് പിൻവലിച്ചു ദളിത് ക്രൈസ്തവർക്ക് തുല്യനീതി ഉറപ്പാക്കണമെന്നും ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി ആവശ്യപ്പെട്ടു.
മതം മാറ്റം നടത്തുന്നത് പെന്തകൊസ്തുകാരാണ് എന്ന നിലയിലുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന പിൻവലിക്കണമെന്നും യോഗം ഉത്ഘാടനം ചെയ്ത യുവ സംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് മോളിക്കൽ പറഞ്ഞു.1950 ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച ഭരണ ഘടനാ വിരുദ്ധമായ പ്രസിഡൻഷ്യൽ ഉത്തരവ് പുറപ്പെടുവിച്ചത് പിൻവലിക്കും വരെ നീതി നിഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവർ പോരാട്ടം തുടരുമെന്ന് നീതിനിഷേധ ദിനാചാരണ യോഗത്തിൽ അധ്യക്ഷനായ ദളിത് ക്രൈസ്തവ ക്ഷേമ കാര്യ സമിതി താലൂക്ക് ചെയർമാൻ രാജു തേക്കടയിൽ പറഞ്ഞു. പാസ്റ്റർ സജി ചെറിയാൻ, ക്യാപ്റ്റൻ ടിനോ തോമസ്, മനോജ് ജോർജ്, പി സി ബാബു, കുഞ്ഞുമോൻ വാകത്താനം എന്നിവർ പ്രസംഗിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

