കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Eranakulam Kerala
Print Friendly, PDF & Email

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ സ്ത്രിയെ സുരക്ഷ ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്തു .. തൃശൂർ സ്വദേശിനിയായ ഷീബ കണ്ണൻ എന്ന യാത്രക്കാരിയാണ് പിടിക്കപ്പെട്ടത് . ഇവർ ഇന്ന് രാവിലെ 6.30 തിന് മുംബൈയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുവാനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് . ബാഗേജ് പരിശോധിച്ചപ്പോഴാണ് അതിൽ ബോംബ് ഉണ്ടന്ന് വിളിച്ച് പറഞ്ഞത് . ഇതിനെ തുടർന്ന് സി ഐ എസ് എഫിൻ്റെ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്തുവാനായില്ല . വ്യാജ ബോംബ് ഭീഷണിയായിരുന്നുവെന്ന് വ്യക്തമാക്കി . യാത്രികാരിയെ സുരക്ഷ ഉദ്വോഗസ്ഥൻമാർ നെടുമ്പാശ്ശേരി പോലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *