ഡോ.ജെഫേഴ്സൺ ജോർജിന് മന്ത്രി സജി ചെറിയാൻ പുരസ്ക്കാരം നല്കി അനുമോദിച്ചു.

Alappuzha

ചങ്ങനാശേരി: കോട്ടയം ജില്ലാ രൂപികരണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി കൊണ്ടൂർ റിസോർട്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിധഗ്ദ്ധനും കേരളത്തിൽ ആദ്യമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ.ജെഫേഴ്സൺ ജോർജിന് മന്ത്രി സജി ചെറിയാൻ പുരസ്ക്കാരം നല്കി അനുമോദിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി വീണാ ജോർജ്ജ്, ജോബ് മൈക്കിൾ എംഎൽഎ എന്നിവർ പങ്കെടുത്തു.

ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു വരുന്നു.ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാകും.

നട്ടെല്ലിനുള്ള ശസ്ത്രക്രിയ,താക്കോൽ ദ്വാര ശസ്ത്രക്രിയ,തോളെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ,
തോളെല്ലിലെ തേയ്മാനം മൂലം ദുരിതത്തിലായവർക്ക് ടോട്ടൽ റിവേഴ്സ് തോളെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നിവയും നടന്നു വരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽ മികവ് തെളിയിച്ചിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന് അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കൽ പപ്പാസ് കമ്പിനി സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സ്പേർട്ട് മീറ്റീൽ വെച്ച്  സർജറി എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.പ്ലസ് ടു പരീക്ഷയിൽ ജീവശാസ്ത്ര വിഷയത്തിൽ സി.ബി.എസ്.ഇ സിലബസിൽ ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ഡോ.ജെഫേഴ്സൺ കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് ഭാര്യ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *