കമ്പംമെട്ട് വനപാതയിൽ കലമാൻ വ്യാപകം : യാത്രക്കാർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി വനംവകുപ്പ്

Kerala Idukki
Print Friendly, PDF & Email

ഇടുക്കി – രാത്രികാലങ്ങളിൽ കമ്പംമെട്ട് വനപാതയിലൂടെ കലമാൻ ( മ്ലാവ് ) കൂട്ടത്തോടെ സഞ്ചരിക്കുന്നതിനാൽ വാഹനങ്ങളുമായി എത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വനംവകുപ്പ് നിർദേശം നൽകി. ഇവ രാത്രിയിലാണ് തീറ്റ തേടി വനത്തിലേക്ക് റോഡ് മുറിച്ചുകടക്കുന്നത്. അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ, കമ്പംമെട്ടിൽ നിന്നും കമ്പത്തേക്ക് വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. മേഖലയിൽ ചെന്നായ കൂട്ടവും റോഡിൽ വിഹരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയതായി വനം വകുപ്പ് അറിയിച്ചു.കമ്പംമെട്ട് റോഡിൽ വനപാലകർ നൈറ്റ് പട്രോളിങ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലെ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിലും രാത്രികാലങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടകാരിയല്ലെങ്കിലും റോഡിലും മറ്റും രാത്രിയിൽ കാണപ്പെടുന്നത് അപകടത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *