തിരുവനന്തപുരം – 2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ഒ മാധവന് ശേഷം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് മമ്മൂട്ടി എന്ന പ്രത്യേകത കൂടിയുണ്ട്.
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിൻസി അലോഷ്യസ് മികച്ച നടിയായി. മികച്ച സംവിധായകനായി മഹേഷ് നാരായണൻ (അറിയിപ്പ്) തെരഞ്ഞെടുക്കപ്പെട്ടു. പിആർ ചേബംറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ) എന്നിവർക്ക് മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രം ആറു പുരസ്കാരങ്ങളാണ് നേടിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

