വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കണം : ക്ലിമിസ് വലിയ മെത്രാപ്പോലീത്ത

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും, കൃഷിയിടങ്ങളെയും സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അലംഭാവം കാട്ടാതെ നടപടികൾ സ്വീകരിക്കണമെന്നും യുവജനങ്ങളെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുവാൻ തക്കവണ്ണം പ്രോത്സാഹനവും സാമ്പത്തിക സഹായവും എത്രയും പെട്ടെന്ന് നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വലിയ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു
കർഷക ദിനത്തിൽ ജില്ലാ കർഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ കർഷക സ്നേഹിയും കൃഷിക്കാരനുമായ വലിയ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ച് ആദരിച്ചു, അഭിവന്ദ്യ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു. കർഷക കൂട്ടായ്മ പ്രസിഡണ്ട് സജി ഇടികുള, അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി എബ്രഹാം, രാജു ഇടയാടി, ഗ്രീനിറ്റി വർഗീസ്, ഷിബു സി സാം, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, റെജി പ്ലാതോട്ടത്തിൽ, മനോജ്‌ കുഴിയിൽ , രാജു കോന്നി , എം സി ജയകുമാർ, ചെറിയാൻ വടശ്ശേരിക്കര, ബാബു റാന്നി, നിജു കല്ലുപുരയിൽ, എന്നിവർ പ്രസംഗിച്ചു,

Leave a Reply

Your email address will not be published. Required fields are marked *