തന്റെ അന്നം മുട്ടിച്ച തൊപ്പിയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സജി !!

Kerala Fashion

കണ്ണൂർ – ശ്രീകണ്ഠപുരം സ്വദേശിയായ സജിയുടെ പരാതിയെ തുടർന്നാണ് ഇപ്പോൾ തൊപ്പി എന്ന നിഹാദിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ചത്. സോഷ്യൽ മീഡിയയിലൂടെ സജിയുടെ ഫോൺ നമ്പർ അശ്ലീലമായി പ്രചരിപ്പിച്ചു എന്നതിനാണ് പോലീസിൽ കേസുകൊടുത്തത്. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളാണ് തൊപ്പിയെ അനുകരിച്ചു ഇപ്പോളോ അശ്ലീലം പറഞ്ഞു തന്നെ വിളിക്കുന്നതെന്നും ഒരു ദിവസം 40 ഉം 50 ഉം ഇതേ രീതിയിൽ കോളുകൾ വരുന്ന തനിക്ക് തന്റെ ഉപജീവനമാർഗം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ എന്നും സജി പറഞ്ഞു.

കണ്ണൂരും സമീപപ്രദേശങ്ങളിലും കമ്പിവേലിക്കെട്ട് നിർമ്മിച്ചു നൽകുന്ന ജോലിയാണ് സജി ചെയ്തു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ഒരു പോസ്റ്ററും അതിൽ തന്റെ ഫോൺ നമ്പർ അടക്കം നൽകിയിരുന്നു. ഇത് ഇൻസ്റ്റഗ്രാമിലും യൂട്യൂബിൽ അടക്കം വൾഗറായ യൂട്യൂബർ തൊപ്പി എന്ന നിഹാദ് പങ്കുവെച്ചാണ് സജിയെ ശല്യം ചെയ്തിരുന്നത്. ഇതുകണ്ട് കൂടുതലും വിളിക്കുന്നത് കുട്ടികളാണ് എന്നും അസഭ്യമായ വാക്കുകൾ കൊണ്ടാണ് അവർ സജിയോട് സംസാരിക്കുന്നതെന്നും സജി പരാതിപ്പെട്ടു .

തൊപ്പി പാവമാണ് .. കേസ് കൊടുക്കരുതേ.. എന്ന രീതിയിലും സജിക്ക് കോളുകൾ വരാറുണ്ടത്രേ. ഇപ്പോൾ തനിക്ക് വരുന്ന കോളുകൾ തൊപ്പിയെ പറ്റിയാണോ അതോ തന്റെ വർക്കിന് വേണ്ടിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് . 17 കൊല്ലമായി സജി ഇതേ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ തന്നെ ഈ പ്രശ്നം കാരണം സജിക്കു 60% ത്തോളം വർക്ക് കുറഞ്ഞു അതുകൊണ്ടുതന്നെ നമ്പർ മാറ്റിയാൽ ഒട്ടും തന്നെ തനിക്ക് വർക്ക് ഉണ്ടാവാൻ സാധ്യതയില്ല. നമ്പർ മാറ്റുക എന്നത് ഇപ്പോൾ പ്രായോഗികമായ ഒരു കാര്യവുമല്ല. ഇങ്ങനെ ആരെയും ഉപദ്രവിക്കരുത് എന്നും നേരിട്ടു ചീത്ത വിളിക്കുന്ന പോലെയല്ല സോഷ്യൽ മീഡിയകളിൽ വീഡിയോസ് പോസ്റ്റുകളും ഇടുന്നത് എന്നും നിയമ പോരാട്ടം തുടരും എന്നും സജി പറയുന്നു. തൊപ്പിയുടെ തൊപ്പി തെറിക്കുന്നവരെ നിയമ പോരാട്ടം നടത്തുമെന്നും സജി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *